രാജ്യത്ത്​ അതിവ്യാപന വൈറസ്​ ബാധ 90 പേർക്ക്​

ന്യൂഡൽഹി: രാജ്യത്ത്​ അതിവ്യാപന കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 90ആയി. യു​.കെയിൽനിന്ന്​ മടങ്ങിയെത്തിയവർക്കാണ്​ രോഗം.

മധ്യപ്രദേശിൽ ആദ്യമായി ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചു. യു.കെയിൽനിന്ന്​ ഇന്ദോറിലെത്തിയ 39കാരനാണ്​ രോഗം. ഇദ്ദേഹത്തിന്​ രോഗലക്ഷണങ്ങളില്ല.

മഹാരാഷ്​ട്രയിൽ മൂന്നുപേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്ത്​ അതിവ്യാപന വൈറസ്​ ബാധിതരുടെ എണ്ണം 11 ആയി. 11 പേർക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.

ജനുവരി ആറുവരെ 73 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്ത്​ രോഗബാധിതരുടെ എണ്ണം കൂടുന്നത്​ ആശങ്ക ഉയർത്തുന്നുണ്ട്​. 

Tags:    
News Summary - Number of cases with new UK-variant of Covid-19 reaches 90 in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.