ന്യൂഡൽഹി: 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പോഷകാഹാര കുറവുള്ള ജനങ്ങളുടെ എണ്ണം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭ റിപ്പോർട്ട്. ഇപ്പോൾ 224.3 ദശലക്ഷം ആളുകൾ രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. വളർച്ച മുരടിച്ച കുട്ടികൾ 2012ൽ 52.3 ദശലക്ഷം ആയിരുന്നെങ്കിൽ 2020ൽ 36.1 ദശലക്ഷം ആയി കുറഞ്ഞിരുന്നു.
എന്നാൽ ലോകത്ത് പട്ടിണി ഉയരുകയാണെന്നും ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 828 ദശലക്ഷം ആളുകൾ ലോകത്ത് പട്ടിണി കിടക്കുന്നുണ്ട്. 2021നെ അപേക്ഷിച്ച് 46 ദശലക്ഷത്തിന്‍റെ വർധനയാണ് സംഭവിച്ചത്.
ആളുകളിൽ അമിതവണ്ണവും സ്ത്രീകളിൽ വിളർച്ചയും വർധിച്ചിട്ടുണ്ട്. അമിതവണ്ണം ഉള്ളവർ 2012ൽ 25.2 ദശലക്ഷം ആയിരുന്നെങ്കിൽ 2016ഓടെ 34.3 ദശലക്ഷം ആയി മാറി. വിളർച്ച ഉള്ള സ്ത്രീകളുടെ എണ്ണവും വർധിച്ചു. 2012ൽ 171.5 ദശലക്ഷമായിരുന്നു. 2019ൽ 187.3 ദശലക്ഷമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.