കോവിഡ്​ മരുന്നെന്ന പേരിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും കുപ്പിയിലാക്കി വിൽപന; നഴ്​സ്​ അറസ്റ്റിൽ

ബംഗളൂരു: വ്യാജ കോവിഡ്​ മരുന്ന്​ കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്​സ്​ മൈസൂരുവിൽ​ അറസ്റ്റിൽ. ഗിരിഷ്​ എന്നയാളാണ്​ പിടിയിലായത്​. റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച്​​ കോവിഡ്​ വാക്​സിനെന്ന പേരിൽ വിൽപന നടത്തുകയായിരുന്നു. വ്യാജ മരുന്ന്​ വിൽപനയിൽ പങ്കാളികളായ ഇയാളുടെ കൂട്ടാളികളെ പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. 2020 മുതൽതന്നെ ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തി വരുന്നുണ്ട്​.

വ്യാജ റെംഡിസിവിർ മരുന്ന്​ കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്​ റെയ്​ഡ്​ നടത്തുകയായിരുന്നുവെന്ന്​ മൈസൂരു പൊലീസ്​ കമീഷണർ ചന്ദ്രഗുപ്​ത പറഞ്ഞു.

കോവിഡ്​ വ്യാപന രൂക്ഷമാവുകയും ആളുകൾ പ്രതിരോധ മരുന്നിനായി നെ​ട്ടോട്ടമോടുകയും ചെയ്യുന്നതിനിടെ​ വ്യാജ മരുന്ന്​ വിൽപന പൊടിപൊടിക്കുകയായിരുന്നു. ഗിരിഷ്​ എന്ന നഴ്​സാണ്​ വ്യാജ റെംഡിസിവിർ മരുന്ന്​ മാഫിയക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. ജെ.എസ്​.എസ്​ ആശുപത്രിയിലെ നഴ്​സ്​ ആണ്​ ഗിരിഷ്​.

Tags:    
News Summary - Nurse held in Mysuru for selling fake Remdesivir by refilling empty vials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.