കോവിഡ് മരുന്നെന്ന പേരിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും കുപ്പിയിലാക്കി വിൽപന; നഴ്സ് അറസ്റ്റിൽ
text_fieldsബംഗളൂരു: വ്യാജ കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്സ് മൈസൂരുവിൽ അറസ്റ്റിൽ. ഗിരിഷ് എന്നയാളാണ് പിടിയിലായത്. റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്സിനെന്ന പേരിൽ വിൽപന നടത്തുകയായിരുന്നു. വ്യാജ മരുന്ന് വിൽപനയിൽ പങ്കാളികളായ ഇയാളുടെ കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2020 മുതൽതന്നെ ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തി വരുന്നുണ്ട്.
വ്യാജ റെംഡിസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റെയ്ഡ് നടത്തുകയായിരുന്നുവെന്ന് മൈസൂരു പൊലീസ് കമീഷണർ ചന്ദ്രഗുപ്ത പറഞ്ഞു.
കോവിഡ് വ്യാപന രൂക്ഷമാവുകയും ആളുകൾ പ്രതിരോധ മരുന്നിനായി നെട്ടോട്ടമോടുകയും ചെയ്യുന്നതിനിടെ വ്യാജ മരുന്ന് വിൽപന പൊടിപൊടിക്കുകയായിരുന്നു. ഗിരിഷ് എന്ന നഴ്സാണ് വ്യാജ റെംഡിസിവിർ മരുന്ന് മാഫിയക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജെ.എസ്.എസ് ആശുപത്രിയിലെ നഴ്സ് ആണ് ഗിരിഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.