നുസ്​ലി വാഡിയ വധശ്രമം; പ്രതികളെ വെറുതെ വിട്ടു

മും​ബൈ: പ്ര​മു​ഖ ടെ​ക്​​സ്റ്റൈ​ൽ​സ്​ ക​മ്പ​നി​യാ​യ വാ​ഡി​യ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ നു​സ്​​ലി വാ​ഡി​യ​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ടു​ പേ​രെ സി.​ബി.​ഐ കോ​ട​തി വെ​റു​തെ​വി​ട്ടു. ഐ​വ​ൻ സെ​ഖ്വേ​ര, ര​മേ​ശ്​ ജ​ഗോ​തി​യ എ​ന്നി​വ​രെ​യാ​ണ്​ തെ​ളി​വു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി എ​സ്.​പി നി​മ്പാ​ൽ​ക​ർ വെ​റു​തെ​വി​ട്ട​ത്. 1989 ലാ​ണ്​ ഐ​വ​ൻ, ര​മേ​ശ്​ എ​ന്നി​വ​ര​ട​ക്കം നാ​ല്​ പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

പി​ന്നീ​ട്​ കേ​സ്​ സി.​ബി.​ഐ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. ബി​സി​ന​സ്​ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന്​ നു​സ്​​ലി വാ​ഡി​യ​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2003 ലാ​ണ്​​ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. മ​റ്റ്​ ര​ണ്ടു​ പ്ര​തി​ക​ളാ​യ കീ​ർ​ത്തി അം​ബാ​നി, അ​ർ​ജു​ൻ ബ​ബ​രി​യ എ​ന്നി​വ​ർ വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചു. 

Tags:    
News Summary - Nusli Wadia Murder Attempt Case: CBI Court Acquits Two Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.