ചെന്നൈ: എ.െഎ.എ.ഡി.എം.കെ പിളർപ്പിലേക്ക് പോകുന്നതിനിെട പാർട്ടിയിൽ സ്ഥനമുറപ്പിക്കാൻ എം.എൽ.എമാരുടെ യോഗം വിളിച്ച് ശശികല. ഇന്ന് രാവിലെ 10ന് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ശശികല വിഭാഗത്തോട് കൂറുള്ള എം.എൽ.എ മാരുടെ യോഗം േചരും.
രാജി പിൻവലിക്കാൻ തയാറാണെന്ന് ഒ. പന്നീർശെൽവത്തിെൻറ പ്രഖ്യാപനത്തോടെ തമിഴ്നാട്ടിെൻറ ഭാവി ഇനി ഗവർണറുടെ കൈയിലാണ്. ഗവർണർക്ക് വേണെമങ്കിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാം. അല്ലെങ്കിൽ ഒ.പി.എസിെൻറ രാജി പിൻവലിക്കാനുള്ള തീരുമാനം അംഗീകരിക്കാം. അങ്ങനെയെങ്കിൽ പന്നീർശെൽവം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.
ഒറ്റരാത്രി കൊണ്ടു തന്നെ സംസ്ഥാനത്ത് പനീർശെൽവത്തിന് വലിയ ജനസമ്മതി ലഭിച്ചിട്ടുണ്ട്. പലയിടത്തും പന്നീർശെൽവത്തെ അനുകൂലിച്ച് പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്. ജനങ്ങൾക്കിഷ്ടമുള്ളവർ സംസ്ഥാനം ഭരിക്കുന്നതിനെ പിന്തുണക്കുമെന്ന എം.കെ സ്റ്റാലിെൻറ വാക്കുകൾ ഒ. പന്നീർശെൽവത്തെ ഡി.എം.കെ പിന്തുണക്കുമെന്നുള്ള ഉറപ്പാണ് നൽകുന്നത്. കോൺഗ്രസും പന്നീർശെൽവത്തെ പിന്തുണച്ചേക്കും.
അതേസമയം, പാർട്ടി തന്നോടൊപ്പമാണെന്നും പന്നീർശെൽവവും സ്റ്റാലിനും ഒത്തുകളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ശശികല ചൊവ്വാഴ്ച രാത്രി പ്രതികരിച്ചിരുന്നു. പന്നീർശെൽവത്തെ പുറത്താക്കിയെന്നും ശശികല വിഭാഗം പറയുന്നു. ഡി.എം.കെയും കോൺഗ്രസും പന്നീർശെൽവത്തെ പിന്തുണക്കുന്നതിനാൽ ഏറ്റവും കൂടുതൽ അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനായിരിക്കും ശശികല ശ്രമിക്കുക. 134 എം.എൽ.എമാരാണ് അണ്ണാ ഡി.എം.കെക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.