ന്യൂഡല്‍ഹി: അധികാരം കൈവിട്ട ഒ. പന്നീര്‍സെല്‍വം നിയമപോരാട്ടത്തിന്‍െറ വഴിയില്‍. ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത് പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പന്നീര്‍സെല്‍വം വിഭാഗം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.
രാജ്യസഭ എം.പി വി. മൈത്രേയന്‍െറ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് പളനിസാമിയുടെ സത്യപ്രതിജ്ഞക്ക് മുമ്പായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഡല്‍ഹിയിലെ കമീഷന്‍ ആസ്ഥാനത്ത് കണ്ടത്.
ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയ തീരുമാനം അസാധുവാക്കണമെന്ന് 42 പേജ് നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. പന്നീര്‍സെല്‍വത്തെ പുറത്താക്കാന്‍ ശശികലക്ക് അധികാരമില്ളെന്നും നിവേദനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.