ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കാലങ്ങളായി നില നിന്നിരുന്ന അതിർത്തി അംഗീകരിക്കാൻ ചൈന തയാറാവുന്നില്ലെന്നും ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും രാജ്നാഥ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ലംഘിക്കുന്നതാണ് ചൈനയുടെ നടപടികൾ. 1993,96 വർഷങ്ങളിലെ ഉടമ്പടികൾ ചൈന ലംഘിച്ചു. യഥാർഥ നിയന്ത്രണ രേഖയെ അടിസ്ഥാനമാക്കി അതിർത്തിയിൽ സമാധാനമുണ്ടാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
അരുണാചലിലെ ഇന്ത്യയുടെ 90,000 സ്വകയർ കിലോമീറ്റർ സ്ഥലത്തിലാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. യഥാർഥ നിയന്ത്രണരേഖയിൽ സൈന്യത്തെ വിന്യസിക്കാനുള്ള ചൈനീസ് തീരുമാനം നിലവിലുള്ള ഉടമ്പടികൾക്ക് എതിരാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഗൽവാനിൽ വീരമൃതു വരിച്ച സൈനികരെ അനുസ്മരിച്ചാണ് രാജ്നാഥ് രാജ്യസഭയിലെ പ്രസംഗം തുടങ്ങിയത്. കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 സൈനികർ ഗാൽവാൻ താഴ്വരയിൽ വീരമൃതു വരിച്ചത് ഇന്ത്യയുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനാണെന്ന് രാജ്നാഥ് സിങ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.