ഒാഖിയും ഒാക്​സിജനും പിന്നെ ദുരന്തങ്ങളും....

കഴിഞ്ഞ നവംബർ 30ന്​ അറബിക്കടലി​​​​െൻറ തീരത്ത്​ ആഞ്ഞടിച്ച കൊടുങ്കാറ്റി​​​​െൻറ ഭീതിയിൽനിന്ന്​ ഇപ്പോഴും നമ്മൾ മോചിതരായിട്ടില്ല. ഒാരോ ദിവസവും ആശങ്കയുടെ കടൽക്കോളുകളിൽ വന്നടിയുന്നത്​ കണാതായ മനുഷ്യരുടെ മൃതമായ ശരീരങ്ങളാണ്​. പടിഞ്ഞാറൻ തീരത്ത്​ ആഞ്ഞടിച്ച ഒാഖി ചുഴലിക്കൊടുങ്കാറ്റിൽ കേരള സംസ്​ഥാനത്ത്​ മാത്രം മരണമടഞ്ഞത്​  74  മത്സ്യത്തൊഴിലാളികളാണ്​. ഒൗദ്യോഗികമായ കണക്കനുസരിച്ച്​ 208 പേരെ ഇനിയും കണ്ടെത്താനു​ണ്ട്​. ഇതിൽ 166 പേർ മലയാളികളാണ്​. കലാവസ്​ഥാ കേന്ദ്രത്തി​​​​െൻറ മുന്നറിയിപ്പ്​ യഥാസമയം അറിയിക്കുന്നതിൽ ഒൗദ്യോഗിക സംവിധാനങ്ങൾക്ക്​ സംഭവിച്ച പിഴവും അശ്രദ്ധയുമാണ്​ മരണസംഖ്യ ഇത്രയും ഉയരാൻ കാരണമായത്​.

ദിവസങ്ങളോളം ജീവൻ മുറുകെപിടിച്ച്​ കടൽത്തിരകളോട്​ മല്ലടിച്ച നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷേ, ഇനിയും തിരിച്ചുവരാത്തവരെ ഒാർത്ത്​ വിങ്ങുന്ന കടൽത്തീരങ്ങൾ ഒാഖിയുടെ ബാക്കിപത്രമാണ്​..

കന്യാകുമാരിയിലും ദുരന്തം വിതച്ച ചുഴലിക്കാറ്റ്​ പിന്നീട്​ ലക്ഷദ്വീപിലേക്ക്​ നീങ്ങുകയും ദ്വീപിനെ പൂർണമായും തകർക്കുകയും ചെയ്​തു. അതിനു ശേഷം വടക്കോട്ട്​ നീങ്ങിയ കാറ്റ്​ സാവധാനം ശക്​തി ക്ഷയിച്ചെങ്കിലും അതുണ്ടാക്കിയ ദുരന്തം ഇനിയും ഒടുങ്ങിയിട്ടില്ല. കടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്​. കണ്ടെത്തിയതിൽ 32 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഇവ ആശുപത്രി മോർച്ചറിയിൽ ബന്ധുക്കളെ കാത്ത്​ കിടക്കുകയാണ്​. മത്​സ്യബന്ധനത്തിനു പോയവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന്​ കുടുംബങ്ങൾ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നു. 

ശ്വസംനിലച്ച വർഷം

ഉത്തർ പ്രദേശിലെ ഗരഖ്​പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്​സിജൻ നിലച്ചതിനെ തുടർന്ന്​ 72 മണിക്കൂറിനുള്ളിൽ നവജാത ശിശുക്കളടക്കം 30 ലേറെ കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ച വാർത്തായിരുന്നു 2017ൽ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ദുരന്തം. ആഗസ്​ത്​ 10ന്​ നടന്ന  ഇൗ ദുരന്തം അവസാനത്തേതായിരുന്നില്ല. പിന്നെും ഏതാനും ദിവസങ്ങൾ കൂടി കുഞ്ഞുങ്ങൾ മരിച്ചുവീണു. 72 ഒാളം കുഞ്ഞുങ്ങളുടെ ജീവനാണ്​ അപഹരിക്കപ്പെട്ടത്​. ആശുപത്രികളിൽ ഒാക്​സിജൻ വിതരണം ചെയ്യുന്ന ഏജൻസിക്ക്​ നൽകാനുള്ള പണം കൊടുക്കുന്നതിൽ സർക്കാർ  വരുത്തിയ വീഴ്​ചയായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുമരിക്കാൻ കാരണം. അതിനിടെ കുഞ്ഞുങ്ങൾക്ക്​ ഒാക്​സിജൻ എത്തിക്കുന്നതിനായി അശ്രാന്ത പരിശമ്രം നടത്തിയ ഡോ. കഫീലിനെതിരെ കേസെടുത്തും അദ്ദേഹത്തെ പിരിച്ചു വിട്ടും യോഗി സർക്കാറും വിവാദങ്ങളിൽ നിറഞ്ഞു. 

അതിനിടെ മസ്​തിഷ്​ക ജ്വരമാണ്​ മരണകാരണമെന്ന ന്യായീകരണം നിരത്തി രക്ഷപ്പെടാനാണ്​ സർക്കാർ ശ്രമിച്ചത്​. മസ്​തിഷ്​ക ജ്വരം ബാധിച്ച കുട്ടികളെ ചികിത്​സിക്കുന്നതിന്​ പേരുകേട്ട ആശുപത്രിയാണ്​ ഗരഖ്​പൂർ ബി.ആർ.ഡി മെഡിക്കൽ കോളജ്​. 

പാളം തെറ്റിയ മരണങ്ങൾ


ഉത്തർ പ്രദേശിലെ മു​​സഫ​​ർ​​ന​​ഗ​​റിന​​ടു​​ത്ത്​ ഖ​​ടൗ​​ലി​​യി​​ൽ പു​​രി -​ഹ​​രി​​ദ്വാ​​ർ ഉ​​ത്​​​ക​​ൽ എ​​ക്​​​സ്​​​പ്ര​​സ്​ ട്രെ​​യി​​ൻ പാ​​ളം തെ​​റ്റി 23 പേർ മരിച്ചതാണ്​ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങളിലൊന്ന്​.  നി​ര​വ​ധി​പേ​​ർ​​ക്ക്​ പ​​രി​​ക്കേൽക്കുകയും ചെയ്​ത അപകടത്തിൽ ട്രെ​യി​നി​​​​​​​െൻറ 23 കോ​ച്ചു​ക​ളി​ൽ 14 എ​ണ്ണ​മാ​ണ്​ പാ​ളം തെ​റ്റി മ​റി​ഞ്ഞ​ത്.  ആഗസ്​ത്​ 19നായിരുന്നു സംഭവം.  പാ​ളം തെ​റ്റി​യ ഒ​രു കോ​ച്ച്​ ട്രാ​ക്കി​ന്​ സ​മീ​പ​ത്തെ വീ​​ട്ടി​​ലേ​​ക്ക്​ ഇ​​ടി​​ച്ചു​​ക​​യ​​റി. മ​റ്റ്​ കോ​ച്ചു​ക​ൾ ഒ​ന്നി​ന്​ മീ​തെ ഒ​ന്നാ​യും ഇ​ടി​ച്ചു​ക​യ​റുകയും ചെയ്​തു. സംഭവത്തിനു ശേഷം പല തവണ ട്രെയിൻ അപകടങ്ങൾ ഉണ്ടാവുകയും  ചെയ്​തു. റെയിൽ മന്ത്രാലയത്തിനെതിരെ വൻ വിമർശനത്തിനും ഇത്​ ഇടയാക്കി.

തിക്കിത്തിരക്കിയ മരണം

മും​​ബൈ എ​​ൽ​​ഫ​ി​ൻ​​സ്​​​റ്റ​​ൻ റോ​​ഡ് റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നി​​ൽ 23 പേ​​രു​​ടെ ദാ​​രു​​ണാ​​ന്ത്യ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച ദു​​ര​​ന്തമാണ്​ റെയിൽവേ അപകടങ്ങളിൽ അടുത്ത്​. സെപ്​തംബർ 30നായിരുന്നു ഇൗ അപകടം. തൊ​​ട്ട​​ടു​​ത്ത് സ്​​​ഥി​​തി​ചെ​​യ്യു​​ന്ന എ​​ൽ​​ഫി​​ൻ​​സ്​​​റ്റ​​ൻ റോ​​ഡ് സ്​​​റ്റേ​​ഷ​​നി​​ലും പ​​രേ​​ൽ സ്​​​റ്റേ​​ഷ​​നി​​ലും നാ​​ല് ട്രെ​യി​നു​ക​ൾ ഒ​​രേ​സ​​മ​​യ​​ത്ത് എ​​ത്തി​​ച്ചേ​​ർന്നതും തോ​​രാ​​ത്ത മ​​ഴ​​യി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടാ​​ൻ യാ​​ത്ര​​ക്കാ​​ർ ഇ​​രു​​സ്​​​റ്റേ​​ഷ​​നു​​ക​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന പാ​​ല​​ത്തി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റു​​ന്ന​​തി​​നാ​​യി ഇ​​ടു​​ങ്ങി​​യ സ്​​റ്റെ​യ​ർ കെ​​യ്സി​​ൽ തി​​ക്കി​​ത്തി​​ര​​ക്കി​​യ​​തു​​മാ​​ണ്​ ദു​​ര​​ന്ത​ത്തി​​ന് വ​​ഴി​​വെ​​ച്ച​​ത്. അ​​ടി​​സ്​​​ഥാ​​ന​​വി​​ക​​സ​​ന രം​​ഗ​​ത്ത് കേ​​ന്ദ്ര–​​സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ തു​​ട​​രു​​ന്ന കെ​​ടു​​കാ​​ര്യ​​സ്​​​ഥ​​ത​​യു​​ടെ​​യും മ​​ഹാ​​ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഗ​​താ​​ഗ​​തം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വി​​ഷ​​യ​​ത്തി​​ൽ കാ​​ണി​​ക്കു​​ന്ന കൊ​​ടി​​യ അ​​ലം​​ഭാ​​വ​​ത്തിെ​​ൻ​​റ​​യും ഉ​​ദാ​​ഹ​​ര​​ണ​​ം കൂടിയായിരുന്നു ഇൗ ദുരന്തം.

വെടിയൊഴിയാത്ത വർഷം


യു.എസ്​ ലാ​സ്​ വേ​ഗ​സി​ലെ മ​ൺ​ടാ​ലെ ബേ​യ്​ എ​ന്ന ക്ല​ബിൽ ഒക്​ടോബർ 2 ന്​ ഡാൻസ്​ പാർട്ടിക്കിടെ ​സ്​​റ്റീ​ഫ​ൻ പാ​ഡ​ക്​​ എ​ന്ന 64കാ​ര​ൻ വ​യോ​ധി​ക​ൻ 59 പേ​രെ വെടിവെച്ചു കൊന്നതും 527 പേ​രെ പ​രി​ക്കേ​ൽ​പി​ച്ച​തും ഇൗ വർഷത്തെ ഞെട്ടിപ്പിച്ച ദുരന്തമായിരുന്നു. അമേരിക്കയെയും കരീബിയൻ ദ്വീപുകളെയും ദുരിതത്തിലാഴ്​ത്തിയ ഇർമ ചുർലിക്കാറ്റ്​ 30ലേറെ പേരു​െട ജീവൻ കവർന്നിരുന്നു. സെപ്​തംബറിൽ ഒമ്പതിനാണ്​ കബീരിയൻ ദ്വീപുകളിൽ ചുഴലിക്കാറ്റ്​ എത്തിയത്​. അത്​ പിന്നീട്​ അമേരിക്കയിലേക്ക്​ നീങ്ങി.

ദുരന്തങ്ങൾ ഒഴിയാതെയാണ്​ വർഷാവസാനവും എത്തിയത്​.  രാജസ്​ഥാനിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ 32 പേർ മരിച്ചത്​ ഡിസംബർ 23നാണ്​. ഡിസംബർ 24ന്​ ഫീലിപ്പിൻസിൽ ആഞ്ഞടിച്ച ടെംബിന്‍ കൊടുങ്കാറ്റിലും പേമാരിയിലും 200 പേരോളം മരിച്ചുവെന്ന്​ വാർത്തകൾ. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചതും ഇതേ ദിവസമാണ്​. 

 

- തയാറാക്കിയത്​ വി. ഗാർഗി


 

Tags:    
News Summary - Ockhi, Oxygen and Disasters - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.