ഭുവേനശ്വർ: കോഴിക്കറി കൂട്ടി ഉച്ചഭക്ഷണം കഴിച്ചാൽ ജോലി പോകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുേമാ? സ്കൂളിൽ വിദ്യാർഥികൾക്ക് ഒപ്പമിരുന്ന് ഉച്ചഭക്ഷണത്തോടൊപ്പം കോഴിക്കറി കഴിച്ച, ഒഡിഷ സുന്ദർഗഢ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസറെ സസ്പെൻഡ് ചെയ്തതാണ് ചർച്ചയാവുന്നത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറായ (ബി.ഇ.ഒ) ബിനയ് പ്രകാശ് സോയ്ക്കെതിരെ കലക്ടർ നിഖിൽ പവൻ കല്യാണിെൻറതാണ് സസ്പെൻഷൻ ഉത്തരവ്. കോഴിക്കറി കഴിക്കുന്ന വിഡിയോ പ്രചരിച്ചതോടെയാണ് കലക്ടറുടെ ‘അച്ചടക്ക നടപടി’. മോശം പെരുമാറ്റം, പൊതുജനസേവനത്തിനിടയിലെ കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ദസറ അവധിക്ക് മുമ്പാണ് നടപടിക്ക് ആധാരമായ സംഭവം. ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ അന്വേഷിക്കാൻ എത്തിയ ബിനയ് പ്രകാശ് റോയിക്ക് ഹൃദ്യമായ സ്വീകരണമാണ് സ്കൂളിൽ ഒരുക്കിയത്. ശേഷം സ്കൂളിലെ അടുക്കള സന്ദർശിച്ച അദ്ദേഹം വിദ്യാർഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഒപ്പമിരിക്കുന്ന ബി.ഇ.ഒയെ കണ്ട് വിദ്യാർഥികൾ ആശ്ചര്യപ്പെട്ടു, സന്തോഷിച്ചു. അതിനിടെ, അവർക്കുള്ള പ്ലേറ്റിൽ ചോറും പരിപ്പുകറിയും വിളമ്പി. തൊട്ടടുത്തിരുന്ന ബി.ഇ.ഒക്കും മറ്റ് അധ്യാപകർക്കും ഇറച്ചിക്കറിയും സാലഡും വിളമ്പുന്നത് വിഡിയോയിലുണ്ട്.
അതേസമയം, വിളമ്പിയത് കോഴിക്കറിയല്ലെന്ന് ബിനയ് പ്രകാശ് പ്രതികരിച്ചു. അധ്യാപികമാരിൽ ഒരാൾ വീട്ടിൽ തയാറാക്കിയ വിഭവം സ്കൂളിൽ കൊണ്ടുവന്നതിെൻറ ഒരു പങ്കാണ് തനിക്ക് തന്നത്. അതൊരു പച്ചക്കറി വിഭവമായിരുന്നു -അദ്ദേഹം പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചില പ്രദേശവാസികൾ പരാതിയുമായി കലക്ടറെ സമീപിച്ചതിനെ തുടർന്നാണ് നടപടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.