ന്യൂഡൽഹി: നാളെ നടക്കുന്ന കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ തിങ്കളാഴ്ച കിസാൻ യാത്രകൾ നടത്താൻ സമാജ്വാദി പാർട്ടി തീരുമാനിച്ചു. ഒഡിഷയിൽ നൂറുകണക്കിന് കാർഷിക വിളകൾ റോഡിൽ വിതറി കർഷകർ പ്രതിഷേധിച്ചു.
കോൺഗ്രസ് പാർട്ടി ആസ്ഥാനങ്ങളിൽ ഐക്യദാർഢ്യ പരിപാടികൾ നടത്തുമെന്ന് പാർട്ടി വക്താവ് പവൻ ഖേര അറിയിച്ചു. കേന്ദ്ര സർക്കാർ കുറെക്കൂടി പക്വത കാണിക്കണമെന്ന് മുൻ കൃഷിമന്ത്രികൂടിയായ എൻ.സി.പി നേതാവ് ശരദ് പവാർ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷം കർഷകസമരത്തിന് പിന്തുണ നൽകിയതോടെ സമരം രാഷ്ട്രീയവത്കരിക്കുകയാണെന്ന് േകന്ദ്ര സർക്കാർ ആരോപിച്ചു. രാഷ്ട്രീയനേട്ടമുണ്ടാക്കാൻ നോക്കുന്നവരുടെ വലയിൽ വീഴരുതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി കർഷകരോട് ആവശ്യപ്പെട്ടു.
മിനിമം താങ്ങുവില തുടരുമെന്ന് രേഖാമൂലം ഉറപ്പുനൽകാൻ സർക്കാർ ഒരുക്കമാണെന്നും പ്രതിപക്ഷം കർഷകരെ ഇളക്കി വിടുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.