ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനിടെ ഒഡിഷ എം.പി എ.വി സ്വാമി രാജ്യ സഭയിൽ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും പരിശോധനകൾ നടക്കുകയാണെന്നും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.
ബജറ്റ് സെഷൻ നടക്കുന്നതിനിടെ ആന്ധ്രയിലെ ടി.ഡി.പി എം.പിമാർ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ബഹളംവെച്ചു. ബഹളം മൂലം സഭ തുടരാൻ സാധിക്കാതെ വന്നതിനാൽ 2.30 വരെ നിർത്തിവെച്ചു. ബഹളം മൂലം ലോക് സഭ മാർച്ച് അഞ്ച് വരെക്ക് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.