ഭുവനേശ്വര്‍: പൊലീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും സ്വാഗതം ചെയ്യുകയാണ് ഒഡീഷ സര്‍ക്കാര്‍. ഒഡീഷ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അപേക്ഷിക്കാന്‍ അവസരമൊരുക്കി.
ഒഡീഷ പൊലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ 477 സബ് ഇന്‍സ്‌പെക്ടര്‍, 244 കോണ്‍സ്റ്റബിള്‍ ഒഴിവിലേക്കായി പുരുഷനും സ്ത്രീക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓണ്‍ലൈന്‍ അപേക്ഷ അയക്കാം. ജൂണ്‍ 22 മുതല്‍ ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
ജയില്‍ വാര്‍ഡര്‍മാരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമിക്കാനും ഒഡീഷ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം ഇതുവരെ ഉത്തരവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.