കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാധാ സാഹു എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. ചികിൽസയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. 

ഗുലാസര്‍ സ്വദേശിയായ സന്തോഷ് സാഹുവിന്‍റെ മകളായ രാധ കളിക്കുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ വീണത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 4.45ഓടെ കുട്ടിയെ രക്ഷപ്പെടുത്തി. കുഴല്‍ക്കിണറിന് സമാന്തരമായി 15-16 അടി താഴ്ചയില്‍ കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആശ്വാസം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അദ്ദേഹം അഭിനന്ദിച്ചു. 

Tags:    
News Summary - Odisha: Three-year-old girl falls into borewell in Angul district, rescued after nearly 8 hours-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.