ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിൽപ്പെട്ട 250 ​പേരുമായി പ്രത്യേക തീവണ്ടി ചെന്നൈയിലെത്തി

ചെന്നൈ: ബാലസോറിൽ ട്രെയിൻ അപകടത്തിൽപ്പെട്ട യാത്രക്കാരുമായുള്ള പ്രത്യേക തീവണ്ടി ചെ​ന്നൈയിലെത്തി. ഞായറാഴ്ച പുലർച്ചെയാണ് പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തിയത്. തമിഴ്നാട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എം.എ സുബ്രമണ്യൻ, ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ എന്നിവർ ചെന്നൈ എം.ജി.ആർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു.

ഒഡിഷയിൽ നിന്നും ചെ​ന്നൈയിലെത്തിയവരുടെ ചികിത്സക്കായി സർക്കാർ ആശുപത്രികളെ സന്നദ്ധമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യൻ അറിയിച്ചു. രോഗികളെ ചികിത്സിക്കാൻ 350 ഡോക്ടർമാരുണ്ട്. 207 ഐ.സി.യു ബെഡുകളും മറ്റ് 250 ബെഡുകളും ചെന്നൈയിലെ ആറ് മെഡിക്കൽ കോളജുകളിൽ സജ്ജമാക്കി. യാത്രക്കാരെ അവരുടെ സ്ഥലത്തെത്തിക്കാൻ ബസുകളും ഏർപ്പാടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെത്തിയ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Odisha train accident: Special train from Balasore arrives in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.