ഭുവനേശ്വർ-ദുബായ് റൂട്ടിൽ ഒഡീഷയുടെ ആദ്യ അന്താരാഷ്ട്ര വിമാനം മെയ് 15 ന്

ഭുവനേശ്വർ: ഒഡീഷയിൽനിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാനമായി ഇൻഡിഗോ മെയ് 15 മുതൽ ദുബൈയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച ഉത്കൽ ദിവസിനോടനുബന്ധിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് വിമാനത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു.

നീണ്ട പോരാട്ടത്തിനൊടുവിൽ ഒഡീഷ രൂപീകരിച്ചതിന്റെ സ്മരണക്കായി എല്ലാ വർഷവും ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്നു. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലാണ് ഇൻഡിഗോ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 10,000 രൂപയാണ് ഉദ്ഘാടന ടിക്കറ്റ് നിരക്ക്.

ഐ.ടി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ ഒഡീഷയിലെ നിക്ഷേപത്തിൽ വിമാന സർവീസ് വലിയ സ്വാധീനം ചെലുത്തുമെന്നാണ് അധികൃതർ പറയുന്നത്. മിതമായ നിരക്കിൽ അന്താരാഷ്ട്ര കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിൽ എയർലൈൻ മുൻപന്തിയിലാണെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. താമസിയാതെ സിംഗപ്പൂരിലേക്കും ബാങ്കോക്കിലേക്കും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് മൽഹോത്ര കൂട്ടിച്ചേർത്തു.

Tags:    
News Summary - Odisha's first international flight on Bhubaneswar-Dubai route on May 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.