ഗവർണർ പദവി വരെ വാഗ്ദാനം ചെയ്തു; ഷെട്ടാറിന്‍റെ രാജിയിൽ വിശദീകരണവുമായി ബി.ജെ.പി

ന്യൂഡൽഹി: ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി. ജഗദീഷ് ഷെട്ടാർ എം‌.എൽ.‌എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്.

പാർട്ടിയുടെ ഉന്നത നേതൃത്വം അദ്ദേഹവുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിന്‍റെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും അദ്ദേഹത്തിന് നൽകിയിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ എന്നിവർ ഷെട്ടാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്ന കാര്യം ഷെട്ടാർ അറിയിച്ചത്. സിറ്റിങ് സീറ്റായ ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് പാർട്ടി അറിയിച്ചതിനു പിന്നാലെയാണ് വിമതസ്വരവുമായി ഷെട്ടാർ രംഗത്തെത്തിയത്. ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് ഷെട്ടാർ. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

Tags:    
News Summary - Offered Governorship, Chose Self Over Party": BJP On Sulking Karnataka Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.