ആൽവാർ: രാജസ്ഥാനിലെ ആൽവാറിൽ ജനക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട രക്ബർ ഖാന് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയതിന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എ.എസ്.െഎയെ സസ്പെൻറു ചെയ്യുകയും നാല് കോൺസ്റ്റബിൾമാരെ സ്ഥലം മാറ്റുകയുമാണ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന വകുപ്പ് തല അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ രക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാൻ മൂന്നു മണിക്കൂർ വൈകിയെന്നാണ് അന്വേഷണ റിപ്പോർട്ട്.
അർധരാത്രി 12.45ന് നടന്ന ആക്രമണത്തിൽ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിലെത്തിക്കുേമ്പാൾ പുലർച്ചെ നാലുമണിയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ പരിക്കേറ്റയാൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
തെൻറ തെറ്റ് ഏറ്റുപറഞ്ഞ എ.എസ്.െഎ മോഹൻ സിങ്ങിനെയാണ് സസ്പെൻറ് ചെയ്തത്. സംഭവത്തിൽ പങ്കാളികളായ മറ്റ് നാലു കോൺസ്റ്റബിൾമാരെ പൊലീസ് ക്യാമ്പുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. രക്ബർ ഖാനെ പൊലീസ് വാഹനത്തിൽ വച്ച് മർദിച്ച ഡ്രൈവർ ഹരീന്ദറും സ്ഥലം മാറ്റിയവരിൽ ഉൾപ്പെടുന്നു.
പശുക്കടത്ത് ആരോപിച്ചാണ് രക്ബർ ഖാനെയും സുഹൃത്ത് അസ്ലമിനെയും ആർക്കൂട്ടം മർദിച്ചത്. മർദനമേറ്റ് അവശനായ രക്ബറിനെ അരമണിക്കൂറിനു ശേഷം പൊലീസ് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്റ്റേഷനിൽ നിർത്തുകയായിരുന്നു. മർദനത്തിന് കാരണമായ പശുക്കളെ ആലയിലേക്ക് മാറ്റുന്നതിനാണ് പൊലീസ് മുൻൈകയെടുത്തത്. രക്ബർ ഖാനെ െതാട്ടടുത്ത ആശുപത്രിയിലെത്തിക്കാൻ മൂന്ന് മണിക്കൂറിലധികം സമയം എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.