ന്യൂഡല്‍ഹി: ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സ്ആപ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ ഒൗദ്യോഗികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദേശം മേഖലാമേധാവികള്‍ക്ക് അയച്ചു.
ചില ഉദ്യോഗസ്ഥര്‍ ഒൗദ്യോഗിക യോഗതീരുമാനങ്ങള്‍വരെ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആദായനികുതി വകുപ്പിന്‍െറ തീരുമാനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയിക്കുന്നതിനായി ചില ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അനൗദ്യോഗികമായ മറ്റ് ചര്‍ച്ച ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.