ലൈസൻസ് റദ്ദാക്കിയ നടപടി: ഒാൺലൈൻ ടാക്സി ഒല 15 ലക്ഷം പിഴയടച്ചു

ബംഗളൂരു: വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കർണാടകയില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒലയുടെ ലൈസന്‍സ് ആറു മാസത്തേക്ക് ആര്‍.ടി.ഒ. റദ്ദാക്കിയ നടപടിയിൽ 15 ലക്ഷം പിഴയടച്ച് കമ്പനി അധികൃതർ. റോഡ് ട്രാൻസ്പോർട്ട് കമീഷനർ വ ി.പി ഇക്കേരിയുടെ നിർദേശ പ്രകാരമാണ് തിങ്കളാഴ്ച ഒല കമ്പനി അധികൃതർ 15 ലക്ഷം രൂപ പിഴയടച്ച് പ്രശ്നം പരിഹരിച്ചത്. ലൈസൻ സ് റദ്ദാക്കിയ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നതോടെ തീരുമാനം പിൻവലിച്ചതായി സാമൂഹിക ക്ഷേമ മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നിർദേശാനുസരണം ചീഫ് സെക്രട്ടറി വിജയ് ഭാസ്കർ ട്രാൻസ്പോർട്ട് കമീഷനറുമായി ചർച്ച നടത്തിയാണ് പ്രശ്നം അടിയന്തരമായി പരിഹരിച്ചത്.

ചൊവ്വാഴ്ചക്കുള്ളിൽ പിഴ അടച്ചാൽ തുടർ നടപടി ഉണ്ടാകില്ലെന്നും റോഡ് ട്രാൻസ്പോർട്ട് കമീഷനർ അറിയിക്കുകയായിരുന്നു. നിയമം ലംഘിച്ച് ബംഗളൂരുവിൽ ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയതിനാണ് ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് ഗതാഗതവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. നിയമപ്രകാരം സസ്പെൻഷൻ നടപടിയിൽ 30 ദിവസത്തിനുള്ളിൽ മാറ്റം വരുത്താൻ റോഡ് ട്രാൻസ്പോർട്ട് കമീഷനറിനാകുമെന്നും ഈ വിവേചനാധികാരം ഉപയോഗിച്ചാണ് പിഴ ഈടാക്കിയശേഷം നടപടി പിൻവലിക്കാൻ തീരുമാനിച്ചതെന്നും റോഡ് ട്രാൻസ്പോർട്ട് കമീഷനർ വി.പി ഇക്കേരി പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സർക്കാരുമായി ചേർന്നുകൊണ്ട് തുടർന്നും പ്രവൃത്തിക്കുമെന്നും വെള്ളിയാഴ്ച മുതൽ യാത്രക്കാർക്കും കാബ് ഡ്രൈവർമാർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഒല കമ്പനി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ബൈക്ക് ടാക്‌സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും ഒല, റാപ്പിഡോ എന്നീ ഒാൺലൈൻ കമ്പനികള്‍ അനധികൃതമായി ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിവന്നിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അനധികൃതമായി സര്‍വീസ് നടത്തിയ 500 ബൈക്ക് ടാക്‌സികള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തുടർന്ന് കമ്പനികളോട് സർവീസ് നിർത്തിെവക്കാൻ ആവശ്യപ്പെട്ടിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാണ് ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കിയത്.

Tags:    
News Summary - Ola cabs back on Bengaluru roads as Karnataka govt lifts ban- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.