Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2024 4:28 AM GMT Updated On
date_range 2 Oct 2024 2:17 AM GMTയാത്രക്കിടെ യുവതിക്കുനേരെ ഡ്രൈവറുടെ ലൈംഗികോപദ്രവം; ഒല അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണം
text_fieldsbookmark_border
ബംഗളൂരു: യാത്രക്കിടെ ടാക്സി ഡ്രൈവർ തന്നെ ലൈംഗികോപദ്രവമേൽപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഒല നഷ്ടപരിഹാരം നൽകണമെന്ന് വിധി. അഞ്ച് ലക്ഷം രൂപ നൽണമെന്നാണ് കർണാടക ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. ടാക്സി കമ്പനിയുടെ നടത്തിപ്പുകാരായ എ.എൻ.ഐ ടെക്നോളജീസാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2019ലായിരുന്നു സംഭവം. യാത്രക്കിടെ ഡ്രൈവർ ലൈംഗികോപദ്രവമേൽപ്പിച്ചെന്ന് യുവതി പരാതി നൽകുകയായിരുന്നു. എ.എൻ.ഐ ടെക്നോളജീസിൽ അന്ന് തന്നെ യുവതി പരാതിപ്പെട്ടെങ്കിലും ഇക്കാര്യം അന്വേഷിക്കാനോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കാനോ തയാറായില്ല. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയിൽ കമ്പനിയുടെ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story