'ഞാൻ ഇന്ദിരയുടെ മരുമകൾ, ആരെയും ഭയമില്ല'; സോണിയ ഗാന്ധിയുടെ വിഡിയോ വൈറൽ

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 2015ൽ നാഷനൽ ഹെറാൾഡ് കേസിൽ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളിയ സാഹചര്യത്തിലെ സോണിയയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലായത്.

Full View

'താൻ ഇന്ദിരയുടെ മരുമകളാണെന്നും ആരെയും ഭയമില്ലെന്നു'മാണ് സോണിയ അന്ന് പ്രതികരിച്ചത്. സോണിയ ഗാന്ധിയുടെ പ്രതികരണത്തിന്‍റെ വിഡിയോ തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ഇന്ന് ഔദ്യോഗിക ട്വിറ്റർ പേജിൽ ആദ്യം പങ്കുവെച്ചത്. ഇതിന് പിന്നാലെ പാർട്ടി പ്രവർത്തകരും അനുയായികളും ട്വീറ്റ് ഷെയർ ചെയ്യുകയായിരുന്നു.

നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂൺ എട്ടിന് നോട്ടീസ് നൽകിയപ്പോൾ സോണിയക്ക് കോവിഡ് ബാധിച്ചു.

തുടർന്ന് ജൂൺ 23ന് നൽകിയപ്പോൾ, കോവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി അവർ വീട്ടിൽ വിശ്രമത്തിലായിരുന്നു. എന്നാൽ, നാലാഴ്ചക്ക് ശേഷം ഹാജരാകാമെന്ന് അന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നൽകിയത്.

നേരത്തെ, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോഴും കോൺഗ്രസ് പ്രവർത്തകർ ഇ.ഡി ഓഫിസിനു മുന്നിലും വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികമാണ് ഇ.ഡി ഇതേ കേസിൽ രാഹുലിനെ ചോദ്യം ചെയ്തത്.

Tags:    
News Summary - Old video of Sonia Gandhi viral ahead of ED quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.