ശ്രീനഗർ: ജമ്മു കശ്മീരിലെ അരക്ഷിതാവസ്ഥ തടയാൻ കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഒമർ അബ്ദുല്ല. "ജമ്മു കശ്മീരിലെ അവസ്ഥ എല്ലാവർക്കുമറിയാവുന്നതാണ്. സംഘട്ടനങ്ങൾ നടക്കാത്ത ഒരു ദിവസം പോലുമില്ല. ഈ അവസ്ഥ മാറണം. അതിനായി കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്യണം" ഗന്ദേർബലിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉഴ്സ് ഉത്സവത്തിൽ പങ്കെടുക്കാൻ കശ്മീരിലെ ബാബ നാഗ്രിയിൽ ബാബ നിസാമുദ്ദീൻ ലാർവി നഖ്ഷ്ബന്ദിയുടെ സമാധി സ്ഥലത്ത് എത്തിയതാണ് ഒമർ അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.