കർണാടകയിൽ ഒമിക്രോൺ സ്​ഥിരീകരിച്ചയാൾ ദുബൈ വഴി നാട്ടിലേക്ക്​ മടങ്ങി; സമ്പർക്ക പട്ടികയിലെ അഞ്ചുപേർക്ക് കോവിഡ്

ബംഗളൂരു: കർണാടകയിൽ കോവിഡിെൻറ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രണ്ടു പേരിൽ ഒരാളുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേർ കോവിഡ് പോസിറ്റീവ്. ബംഗളൂരുവിലെ ആശുപത്രിയിലെ ഡോക്ടറായ 46കാരനും ബംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ പൗരനായ 66കാരനിലുമാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.

ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും േകാവിഡ് നെഗറ്റീവായ 66കാരൻ ദുബൈ വഴി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെന്നും 46കാരൻ ഉൾപ്പെടെ ആറുപേർ ഐസൊലേഷനിലാണെന്നും അദ്ദേഹം പറഞ്ഞു. 46കാര​െൻറ സമ്പർക്ക പട്ടികയിലുള്ള അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച എല്ലാവരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്​.

ആർക്കും കാര്യമായ ലക്ഷണമില്ല. ദക്ഷിണാഫ്രിക്കൻ പൗര‍​െൻറ സമ്പർക്ക പട്ടികയിലെ ആർക്കും കോവിഡില്ല. ഇതിനാൽ തന്നെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി നാട്ടിലേക്ക് അദ്ദേഹം മടങ്ങിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ മന്ത്രി പറഞ്ഞു.

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രണ്ടുപേരും തമ്മിൽ സമ്പർക്കമില്ലെന്ന് ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) ചീഫ് കമീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. ഡോക്​ടർക്ക്​ യാത്രാ പശ്ചാത്തലമില്ല. എവിടെനിന്നാണ് ഇദ്ദേഹത്തിന് രോഗം പടർന്നതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഗൗരവ് ഗുപ്ത പറഞ്ഞു.

സാമ്പിളുകൾ വിശദ പരിശോധനക്ക്​

ബംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്​ടറുടെ പ്രാഥമിക, ദ്വീതിയ സമ്പർക്ക പട്ടികകളിലെ 105 പേരെ പരിശോധിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിലെ മൂന്നുപേർക്കും ദ്വീതിയ സമ്പർക്ക പട്ടികയിലെ രണ്ടു പേർക്കുമാണ് കോവിഡ് പോസിറ്റീവായത്. പോസിറ്റീവായ അഞ്ച്​ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് അയച്ചു.

നവംബർ 22നാണ് കോവിഡ് പോസിറ്റീവായ 46കാര‍​െൻറ സാമ്പ്​ൾ ജനിതക ശ്രേണീകരണത്തിന് അയച്ചത്. വീട്ടിൽ ഐസൊലേഷനിലായിരുന്ന 46കാരനെ ആശുപത്രിയിൽ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ഗൗരവ് ഗുപ്ത പറഞ്ഞു.

നവംബർ 20ന് ബംഗളൂരുവിലെത്തിയ 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരനിൽ കോവിഡ് സ്ഥിരീകരിച്ചശേഷം ബംഗളൂരുവിലെ ഹോട്ടലിലാണ് ഐസൊലേഷനിലാക്കിയത്. നേരിയ േരാഗലക്ഷണമാണുണ്ടായിരുന്നത്. വ്യത്യസ്ത വകഭേദമാണ് ഇയാളിൽ സ്ഥിരീകരിച്ചതെന്ന്​ മനസ്സിലാക്കിയതോടെ കൂടുതൽ പരിശോധന നടത്തിയാണ് ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചത്.

ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 34 പേരെയും ദ്വീതിയ സമ്പർക്ക പട്ടികയിലുള്ള 40 പേരെയും പരിശോധിച്ചു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ മാനേജറായ 66കാരൻ, ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ നവംബർ 27ന് കോവിഡ് നെഗറ്റീവായശേഷം ദു​ബൈ വഴി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി.

Tags:    
News Summary - Omicron confirmed in Karnataka, returns home via Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.