ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ത്രിപുര

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതുവത്സരത്തോടനുബന്ധിച്ച്​ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ത്രിപുര സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയതിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കോവിഡിൻറെ പുതിയ വകഭേദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്ന്​ ത്രിപുര കാബിനറ്റ് വക്താവ് സുശാന്ത് ചൗധരി പറഞ്ഞു. നിലവിൽ ഒമിക്രോൺ പരിശോധനക്ക്​ പശ്ചിമ ബംഗാളിലെ ബയോളജിക്കൽ ആൻറ് മോളിക്യുലർ സ്റ്റഡീസിനെയാണ് ത്രിപുര ആശ്രയിക്കുന്നത്. ഫെബ്രുവരിയോടെ ജി.ബി പന്ത്​ ​ആശുപത്രിയിൽ പരിശോധന സൗകര്യം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ബിപ്ലപ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോഗം ചേർന്നു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. വിദേശത്തുനിന്നെത്തിയ 69 പേരിൽ സംശയം തോന്നിയ 33 പേരുടെ സ്രവ സാമ്പിളുകളാണ്​ ഇതുവരെ പരിശോധിച്ചത്​. അതിൽ 31 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്​. 2 പേരുടെ ഫലം ലഭിച്ചിട്ടില്ലെന്ന്​ സുശാന്ത് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Omicron scare: Tripura likely to impose fresh Covid curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.