മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ജൻമദിനത്തിൽ കുട്ടിക്കാലം ഓർമിപ്പിച്ച് നടി ജൂഹി ചൗള. ഷാരൂഖിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ ജൂഹിയായിരുന്നു മയക്കു മരുന്ന് കേസിൽ ജയിലിലായ ആര്യന് ജാമ്യത്തിനായി കോടതിയിൽ ആൾ ജാമ്യം നിന്നത്. ആര്യന്‍റെ ജൻമദിനത്തിൽ വ്യത്യസ്തമായ ആശംസയുമായാണ് പിതാവിന്‍റെ അടുത്ത സുഹൃത്ത് രംഗത്തുവന്നിരിക്കുന്നത്.
സഹോദരി സുഹാന ഖാൻ, ജൂഹി ചൗളയുടെ മകൾ ജാഹ്‌നവി മേത്ത, മറ്റ് സുഹൃത്തുക്കൾ എന്നിവരുമൊത്തുള്ള ആര്യൻ ഖാന്‍റെ കുട്ടിക്കാലത്തെ ചിത്രമാണ് ജൂഹി ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 'ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത മുൻ നിർത്തി ഞങ്ങളടെ സ്വകാര്യ ആൽബത്തിൽനിന്നും ഒരു ചിത്രമിതാ. ആര്യൻ നിനക്ക് ജൻമദിനാശംസകൾ. നിനക്ക് സർവ ശക്തന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ.
നിന്നെ സ്നേഹിക്കുന്നു' -അവർ കുറിച്ചു. ആര്യന്‍റെ 24ാമത് ജൻമദിനമാണിത്. ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടക്കിടെയാണ് അടുത്തിടെ ആര്യൻ ഖാൻ അറസ്റ്റിലായത്. അതിന്‍റെ രാഷ്ട്രീയ അലയൊലികൾ ഇനിയും മുംബൈയിൽ ഒടുങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.