നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ദുജാന ഗ്രാമത്തിൽ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും ചേർന്ന് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
സ്വത്ത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുധ്വീർ, രാംലുഖൻ എന്നിവർ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. പൊലീസ് ഇടപെട്ട് തർക്കം പരിഹരിച്ചിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടർന്നു.
ഒത്തുതീർപ്പിന് ശേഷവും സ്വത്ത് വിഷയത്തിൽ അസ്വസ്ഥനായിരുന്ന രാംലുഖനും അദ്ദേഹത്തിന്‍റെ ഭാര്യയും മകനും ചേർന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുധ്വിറിനെയും ഭാര്യയെയും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
രാംലുഖനും മകനും ചേർന്ന് യുധ്വീറിന്‍റെ ഭായര്യയെ ഹോക്കി സ്റ്റിക് ഉപയോഗിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തിൽ ദമ്പതികൾക്ക് നിസാരമായ പരിക്കാണുള്ളതെന്ന് പൊലീസ് അറിയിച്ചു. യുധ്വീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.