ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർത്തിയിട്ട ബൈക്കിലിടിച്ച കാർ ബൈക്കുമായി സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ. മറ്റ് യാത്രക്കാർ കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ് ചെയ്തു.
റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ആദ്യം കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണ ബൈക്ക് കാറിനടിയിൽ കുടുങ്ങി. എന്നാൽ കാർ നിർത്താതെ വേഗത വർധിപ്പിക്കുകയും കാറിനടയിൽ കുടുങ്ങിയ നിലയിൽ ബൈക്കുമായി മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്യുകയുമായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30നാണ് സംഭവം നടന്നതെന്ന് ബൗൺസറായ ബൈക്ക് ഉടമ മോനു പറഞ്ഞു. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം. താൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബൈക്കിനടുത്ത് നിൽക്കുമ്പോഴാണ് കാർ വന്ന് ബൈക്കിനിടിച്ച് നിർത്താതെ പോയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബൈക്കിന് ഗുരുതര തകരാറുകൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർ സ്കൂട്ടറിനെ വലിച്ചു കൊണ്ടുപോകുമ്പോൾ റോഡിലുറഞ്ഞ് തീപ്പൊരിയുതിരുന്നുണ്ടായിരുന്നു. സംഭവത്തിൽ ബൈക്ക് ഉടമ പൊലീസിൽ പരാതി നൽകി.
കാറിൽ നിന്ന് വിട്ട ബൈക്ക് റോഡിൽ വീണതോടെ കാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി. അന്വേഷണത്തിനൊടുവിൽ കാർ ഡ്രൈവർ ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്തയെ പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.