ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന വിവാദ മുൻ എം.പി ആനന്ദ് മോഹനെ നേരത്തെ വിട്ടയച്ചതിന്റെ രേഖകൾ പുറത്തുവിടാൻ ബിഹാർ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
1994ൽ ബിഹാർ മുൻ എം.പി ആനന്ദ് മോഹന്റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം മർദിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ ജി കൃഷ്ണയ്യയുടെ ഭാര്യ ഉമയാണ് മോചനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 1994-ൽ മുസാഫർപൂർ ജില്ലയിൽ ഗുണ്ടാസംഘം നേതാവ് ഛോട്ടൻ ശുക്ലയുടെ ശവസംസ്‌കാര ചടങ്ങിനെ വാഹനത്തിൽ മറികടക്കാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കൃഷ്ണയ്യയെ മർദിച്ചു കൊല്ലുകയായിരുന്നു.
ബീഹാറിലെ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന് ഏപ്രിൽ 27നാണ് ആനന്ദ് മോഹൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 14 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നിയമവകുപ്പ് മോചിപ്പിക്കാൻ നിർദേശിച്ച 20 ലധികം തടവുകാരുടെ പട്ടികയിൽ ആനന്ദ് മോഹന്‍റെ പേരും ഉണ്ടായിരുന്നു. നിതീഷ് കുമാർ സർക്കാർ ബീഹാർ പ്രിസൺ മാനുവലിൽ ഏപ്രിൽ 10ന് വരുത്തിയ ഭേദഗതിയെ തുടർന്നാണ് അദ്ദേഹത്തിന്റെ ശിക്ഷാ ഇളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.