ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങിന് ഇന്ന് 90 വയസ്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി തുടങ്ങിയവർ ആശംസകളറിയിച്ചു.
മുൻ പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീർഘായുസ്സും ആശംസിക്കുന്നെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചു.
മൻമോഹൻ സിങ്ങിന്റെ വിനയവും സമർപ്പണവും ഇന്ത്യയുടെ വികസനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനയും എടുത്തു പറഞ്ഞാണ് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി ആശംസകളറിയിച്ചത്.
കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്ത നായകനാണ് മൻമോഹൻ സിങ് എന്ന് കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ പറഞ്ഞു.
ആരോഗ്യവും ദീർഘായുസ്സും സന്തോഷവും ഉണ്ടാകട്ടെ എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആശംസിച്ചു.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് 2004-14 യു.പി.എ സർക്കാർ കാലയളവിൽ പ്രധാമന്ത്രിയായിരുന്നു.
1991-96 കാലഘട്ടത്തിൽ പി. വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിൽ ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിർണായക കാലഘട്ടമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.