ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസൻസിന് 93 വയസ്സ്; സ്വപ്ന നേട്ടം സ്വന്തമാക്കിയത് ജെ.ആർ.ഡി ടാറ്റ

1929 ഫെബ്രുവരി 10. ഒരു ഇന്ത്യക്കാരന് ആദ്യമായി കോമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ദിവസം. ദീർഘകാലം ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ (ജെ.ആർ.ഡി. ടാറ്റ) ആയിരുന്നു ആ സ്വപ്ന നേട്ടത്തിന്‍റെ ഉടമ.

പതിനഞ്ചാം വയസ്സുമുതൽ താൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം മാത്രമായിരുന്നില്ല ജെ.ആർ.ഡി ടാറ്റക്കത്, രാഷ്ട്രത്തിന് ചിറകു നൽകുക എന്ന വലിയ ദൗത്യത്തിന്‍റെ ആദ്യ പടി കൂടിയായിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കരങ്ങളിലെത്തുമ്പോൾ രാജ്യത്തെ ആദ്യ എയർലൈനിന്‍റെ അമരക്കാരനെ ഓർക്കുകയാണ് ടാറ്റ.

ജെ.ആർ.ഡി ടാറ്റയുടെ വ്യോമയാന മേഖലയോടുള്ള അതിയായ ആസക്തിയാണ് എയർ ഇന്ത്യയുടെ പിറവിയിലേക്ക് വഴിയൊരുക്കിയത്. 1932 ഒക്ടോബർ 15ന് ആദ്യ വിമാനം വാനം തൊടുന്നതിന് വർഷങ്ങൾക്ക് മുമ്പേ എയർ ഇന്ത്യയുടെ കഥ ആരംഭിച്ചിരുന്നു. അതിന്‍റെ ആദ്യ പടിയായിരുന്നു ജെ.ആർ.ഡിക്ക് ലഭിച്ച പൈലറ്റ് ലൈസൻസ്. ബോംബെയിൽ ആദ്യ ഫ്ലൈയിങ് ക്ലബ് തുറക്കുമ്പോൾ 24 വയസ്സായിരുന്നു രത്തൻജി ടാറ്റയുടെ പ്രായം.

എയ്റോ ക്ലബ് ഓഫ് ഇന്ത്യ ആൻഡ് ബർമയിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച ലൈസൻസിൽ നമ്പർ ഒന്ന് രേഖപ്പെടുത്തിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 1932ൽ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യ വിമാനം വിമാനം പറത്തിയതോടെ ജെ.ആർ.ഡിയുടെ ഔദ്യോഗിക ജീവിതത്തിലേക്ക് പുതിയ പൊൻതൂവൽ കൂടി ചേർക്കപ്പെട്ടു.


മണിക്കൂറിൽ 100 മീറ്റർ വേഗതയിൽ കറാച്ചിയിലെ ദ്രിഗ് റോഡ് എയറോഡ്രോമിൽ നിന്നു മുംബൈ ജുഹു എയർസ്ട്രിപ്പ് വരെയായിരുന്നു ആദ്യ പറക്കൽ. അവിടെനിന്ന് അഹ്മദാബാദിലേക്കും ഒറ്റക്ക് വിമാനം പറപ്പിച്ച് ഇന്ത്യൻ വ്യോമഗതാഗതത്തിനു ടാറ്റ തുടക്കമിട്ടു. ഒരു കൂളിങ് ഗ്ലാസ്, അത്രമേൽ വിശ്വസ്തമായ സ്ലൈഡ് റൂൾ, നിശബ്ദമായ ഒരു പ്രാർഥനയും പിന്നെ നീലയും സ്വർണ നിറവും കലർന്ന ഏവിയേറ്റർ സർട്ടിഫിക്കറ്റുമല്ലാതെ മറ്റൊന്നും യാത്രക്കിടെ ജെ.ആർ.ഡി കരുതാറില്ലെന്ന് ടാറ്റ ഒർത്തെടുക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനും കുറിപ്പിനും ഇതുവരെ 3,000 പേരാണ് ലൈക്ക് ചെയ്തത്.

രാജ്യത്തിന് സ്വാതന്ത്യം ലഭിച്ചതിനു പിന്നാലെ ടാറ്റ എയർലൈൻസിന്‍റെ 49 ശതമാനം ഓഹരി സർക്കാർ ഏറ്റെടുത്തു. ഇരോടെ കമ്പനി എയർ ഇന്ത്യ ഇന്‍റർനാഷനലായി മാറി. 1953ൽ വ്യോമയാന മേഖല ദേശസാത്കരിച്ചതോടെ എയർ ഇന്ത്യ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി മാറി. 1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായിരുന്നു ജെ.ആർ.ഡി. ടാറ്റ. 70 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ജനുവരി 27നാണ് കമ്പനിയെ എയർ ഇന്ത്യ ലേലത്തിലൂടെ ഏറ്റെടുത്തത്.

Tags:    
News Summary - On February 10, 1929, JRD 'Jeh' Tata earned the first commercial aviator's certificate in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.