ന്യൂഡല്‍ഹി: കോടതിയുടെ വെര്‍ച്വല്‍ ഹിയറിങ്ങുകള്‍ പുതിയ കാര്യമല്ലെന്നും മഹാഭാരത കാലം മുതലേ ഉണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്. ഡോ. കഫീല്‍ ഖാന് വേണ്ടി മാതാവ് നുസ്ഹത്ത് പര്വീന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതികള്‍ നടത്തുന്ന െവര്‍ച്വല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട പരാമര്‍ശം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നടത്തിയത്.
''വെര്‍ച്വല്‍ ഹിയറിങ്ങുകള്‍ പുതിയ കാര്യമല്ല. നമ്മള് മഹാഭാരത കാലം തൊട്ടേ അത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്്. സഞ്ജയ് ഉവാച ഇതോര്‍ക്കണം'' എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ഭഗവാന് കൃഷ്ണന് ജനിച്ച നാള് ജയിൽ വിട്ടു പോണോ? –ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ''നിങ്ങള്‍ ജാമ്യം ചോദിക്കുന്നു. ഇന്നേ ദിവസം ഭഗവാന് കൃഷ്ണന് ജയിലിലാണ് ജനിച്ചത്. നിങ്ങള്‍ക്ക് ജയില്‍വിട്ടു പോകുകയാണോ വേണ്ടത്?'' ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോണ്ഗ്രസുകാരന് ധര്‍മേന്ദ്ര വാല്വിയോടാണ് ജാമ്യം ചോദിച്ചപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദ്യമുന്നയിച്ചത്.
ആഗസ്റ്റ് 11ന് ജാമ്യാപേക്ഷ വന്നപ്പോഴാണ് ഇത് ജന്മാഷ്ടമി നാളാണെന്ന് ഓര്‍മിപ്പിച്ച് ദിവസത്തിെൻറ മതപരമായ മാനം ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്.
ജാമ്യമാണ് വേണ്ടതെന്ന് അഭിഭാഷകന് പറഞ്ഞപ്പോള്‍ ''നിങ്ങള്‍ മതവുമായി അങ്ങേയറ്റം ബന്ധിതമല്ല '' എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ പ്രതികരണം. തുടര്‍ന്ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിലെ 1994ലെ രാഷ്ട്രീയ കൊലപാതക കേസില്‍ ധര്മേന്ദ്രയടക്കം ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ടത്. വിചാരണകോടതി ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.