ന്യൂഡൽഹി: ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫിസർ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമീഷണറായി നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡൽഹി ഹൈകോടതി തള്ളി. അസ്താനയെ ഡൽഹി പൊലീസ് കമീഷണറായി നിയമിച്ച് ആഭ്യന്തരമന്ത്രാലയം ജൂൈല 27ന് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. കൂടാതെ ഇന്‍റർ കേഡർ ഡെപ്യൂേട്ടഷനും സർവിസ് കാലാവധി നീട്ടിനൽകുന്നതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.എൻ. പേട്ടൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സത്രേ ആലം നൽകിയ ഹരജി തള്ളിയത്. കൂടാതെ അഡ്വ. പ്രശാന്ത് ഭൂഷൺ മുഖേന ഒരു എൻ.ജി.ഒ (സെൻറർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ) പൊതുതാൽപര്യ ഹരജി നൽകുകയും ചെയ്തിരുന്നു. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സുപ്രീംകോടതിയെയാണ് സമീപിച്ചത്. എന്നാൽ ഡൽഹി ഹൈകോടതിയെ സമീപിക്കാനായിരുന്നു പരമോന്നത കോടതിയുടെ നിർദേശം.
രണ്ടാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീംകോടതി ഹൈകോടതിക്ക് ആഗസ്റ്റ് 25ന് നിർദേശം നൽകുകയും ചെയ്തിരുന്നു.
1984 ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫിസറാണ് രാകേഷ് അസ്താന. 2021 ജൂലൈയിലാണ് അസ്താനയുടെ ഡൽഹി പൊലീസ് കമീഷണറായുള്ള നിയമനം.
വിരമിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കേയായിരുന്നു അസ്താനയുടെ നിയമനം. ഇതോടെ അസ്താനയുടെ സർവിസ് കാലാവധിക്ക് അപ്പുറം ഒരു വർഷത്തേക്ക് കൂടി സർവിസ് നീട്ടിനൽകുകയായിരുന്നു. ഇതോടെ കുറഞ്ഞത് രണ്ടുവർഷത്തെ സർവിസ് കാലാവധിയുള്ളവരെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ഡൽഹി പൊലീസ് കമീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി പാനൽ രൂപീകരിച്ചിെല്ലന്നും കുറഞ്ഞത് ആറുമാസത്തെ സേവന കാലാവധി വേണമെന്ന ചട്ടം പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.