ന്യൂഡൽഹി: കുൽഭൂഷൻ ജാദവിനെ പാകിസ്താൻ വിട്ടയക്കണമെന്ന് ഇന്ത്യ ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
വിയന്ന കൺവെൻഷൻ കരാർ പാകിസ്താൻ പല തവണ ലംഘിച്ചുെവന്ന ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒന്നിനെതിരെ 15 വോട്ടുകൾക്ക് അംഗീകരിക്കപ്പെട്ടു. കുൽഭൂഷൻ ജാദവിൻെറ മോചനത്തിനായി അന്താരാഷ്ട്ര നീതിന്യായ കോടതി വഴി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ 2017ലാണ് പാർലമെൻറ് തീരുമാനിച്ചത്.
ജാദവിൻെറ സുരക്ഷക്ക് വേണ്ടിയും എത്രയും വേഗം മോചനം സാധ്യമാക്കി ഇന്ത്യയിൽ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്ന് ഉറപ്പ് നൽകുന്നതായും ജയ്ശങ്കർ രാജ്യസഭയിൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും കൂൽഭൂഷൻ ജാദവിൻെറ കുടുംബം മാതൃകാപരമായ ധൈര്യമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.