ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടലിനെതിരെ ഇ-മെയിലിലുടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നാഗ്പൂർ സ്വദേശി വൈഭവ് ബദ്ദാൽവർ എന്നയാളാണ് അറസ്റ്റിലായത്. ഫെബ്രുവരി 23നായിുന്നു സംഭവം.
റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചില്ലെങ്കിൽ പേട്ടലിനെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഭീഷണി. ആർ.ബി.െഎ ജനറൽ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ബദ്ദാല്‍വര്‍ മറ്റാര്‍ക്കെങ്കിലും സമാനരീതിയില്‍ സന്ദേശമയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സൈബര്‍ ഡെപ്യൂട്ടി കമീഷണര്‍ അഖിലേഷ് കുമാര്‍ സിങ് പറഞ്ഞു. സാേങ്കതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. നാഗ്പൂരിലെ കോടതിയിൽ ഹാജരാക്കിയ ബദ്ദാൽവറിനെ മാർച്ച് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നേരത്തെ ബദ്ദാല്വറിെൻറ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.