ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെയ്പ്പാണ് മഹാമാരിയെ തടയാനുള്ള പ്രധാനമാർഗം. എന്നാൽ, വാക്സിൻ എടുക്കാൻ തയാറാകാത്തതിന് പുറമെ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോകൾ.
വാക്സിൻ നൽകാനായി എത്തിയ ആരോഗ്യപ്രവർത്തകനെ വഞ്ചിക്കാരൻ ആക്രമിക്കുന്നതാണ് ഒരു വിഡിയോ. വാക്സിൻ എടുക്കാൻ കൂട്ടാക്കാതെ ഒരാൾ മരത്തിൽ കയറി ഇരിക്കുന്നതാണ് മറ്റൊരു ദൃശ്യം.
വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നതോടെ ആരോഗ്യപ്രവർത്തകനോട് വഞ്ചിക്കാരൻ കയർക്കുകയും ആക്രമിക്കുകയുമായിരുന്നു. വാക്സിൻ സ്വീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ശേഷം ഇയാളെ വാക്സിൻ എടുക്കാൻ ആരോഗ്യപ്രവർത്തകർ സമ്മതിപ്പിക്കുകയായിരുന്നു.
ബിഹാർ -ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ബലിയയിലെയാണ് പ്രചരിക്കുന്ന മറ്റൊരു ദൃശ്യം. വാക്സിൻ സ്വീകരിക്കാൻ തയാറാകാെത ഇയാൾ മരത്തിൽ കയറി ഇരിക്കുകയായിരുന്നു. കുത്തിവെപ്പ് പേടിയാണെന്നായിരുന്നു മറുപടി. പിന്നീട് ആരോഗ്യപ്രവർത്തകർ അനുനയിപ്പിച്ച് ഇയാൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതും വിഡിയോയിൽ കാണാം.
ഇന്ത്യയിൽ മാത്രമല്ല, നിരവധി വിദേശ രാജ്യങ്ങളിലും ആളുകൾ വാക്സിനോട് മുഖം തിരിക്കുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ എടുക്കേണ്ട ആവശ്യകത മനസിലാക്കാനായി സർക്കാർതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.