അമരാവതി: ആന്ധ്രാപ്രദേശിൽ ആംബുലൻസിലും മിനി വാനിലുമായി കടത്തിയ രക്തചന്ദനത്തടികൾ പിടികൂടി. ചിറ്റൂർ റൂറൽ പൊലീസാണ് ഒരു കോടിയിലേറെ വിലമതിക്കുന്ന 71 ചന്ദനത്തടികൾ പിടിച്ചത്. സംഭവത്തിൽ 15 അന്തർസംസ്ഥാന കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തു.
പൊലീസ് സൂപ്രണ്ട് റിഷാന്ത് റെഡിയുടെ നിർദേശപ്രകാരം ചിറ്റൂർ റൂറൽ പൊലീസ് ചിറ്റൂർ-വേലൂർ റോഡിലൂടെയുള്ള വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇതുവഴി വന്ന ആംബുലൻസ് തടഞ്ഞുനിർത്തി നോക്കിയപ്പോഴാണ് അകത്ത് രക്തചന്ദനത്തടികൾ കണ്ടെത്തിയത്. പിന്നാലെ വന്ന മിനി വാനിൽ നിന്നും ഏതാനും മരത്തടികൾ പിടിച്ചെടുത്തു. തടികൾ വാട്ടർ ക്യാനിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
തിരുപ്പതിയിലെ ശേഷാചലം വനത്തിൽ നിന്നാണ് സംഘം മരത്തടികൾ മുറിച്ചതെന്നും തടികൾ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.