ദേശഭക്തിഗാനം ആലപിക്കാൻ ഒരുകോടി പേർ; റെക്കോർഡിട്ട് രാജസ്ഥാനിലെ വിദ്യാർഥികൾ

ജയ്പൂർ: 'ആസാദി കി അമൃത് മഹോത്സവ്' കാമ്പയിന്‍റെ ഭാഗമായി ദേശഭക്തി ഗാനം ആലപിക്കാൻ രാജസ്ഥാനിൽ അണിനിരന്നത് ഒരുകോടിയോളം വിദ്യാർഥികൾ. 'വന്ദേമാതരം', 'സാരെ ജഹാസെ അഛാ' തുടങ്ങിയ ദേശഭക്തി ഗാനങ്ങളും ദേശീയ ഗാനവും 25 മിനിറ്റോളം ആലപിച്ച് വിദ്യാർഥികൾ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ വെള്ളിയാഴ്ച രാവിലെ 10.15നും 10.40നും ഇടയിലാണ് ദേശഭക്തി ഗാനങ്ങൾ ആലപിച്ചത്.

ചരിത്രനേട്ടം കുറിച്ച വിദ്യാർഥികളെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭിനന്ദിച്ചു. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായതിനാൽ പുതുതലമുറ ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കണമെന്ന് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - One crore students sing patriotic songs to set world record in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.