ന്യൂഡൽഹി: ഞങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിലെ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കെതിരെ ശിവസേന നേതാവ് രംഗത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.
ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ശിവസേന നേതാവ് ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് ഉടമ കടയുടെ പേര് മറച്ചിരുന്നു. എന്നാൽ ഈ നടപടിയെത്തള്ളി ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.
കറാച്ചി ബേക്കറി മുംബൈയിൽ 60 വർഷമായി പ്രവർത്തിക്കുന്നവരാണ്. അവർക്ക് പാകിസ്താനുമായി ബന്ധമില്ല. അവരോട് പേര് മാറ്റാൻ പറയുന്നതിൽ യുക്തിയില്ലെന്നായിരുന്നു ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.