ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് ഒരു മരണം; നിരവധിപേർക്ക് പരിക്ക്

പാട്‌ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് ഒരാൾ മരിച്ചു. നിരവധിപേർ കുടുങ്ങി കിടക്കുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ മാരീചക്ക് സമീപമായായിരുന്നു സംഭവം. കോസി നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലമാണ് തകർന്നു വീണത്.

പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. എട്ടോളം പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

984 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലം ഭഗൽപൂർ, ഖഗാരിയ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം ബിഹാറിൽ ഗംഗയ്ക്ക് കുറുകെ 1,700 കോടിയിലധികം രൂപ ചിലവഴിച്ച് നിർമിച്ച പാലം തകർന്ന് വീണിരുന്നു.

Tags:    
News Summary - One dead after under-construction bridge collapses in Bihar; Many were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.