ന്യൂഡൽഹി: രാജ്യത്ത് നാലിലൊരാൾ രണ്ടു കോവിഡ് വാക്സിനും സ്വീകരിച്ചതായി കണക്കുകൾ. ബുധനാഴ്ച രാവിലെ വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 18ന് മുകളിലുള്ളവരിൽ രണ്ടു വാക്സിനും സ്വീകരിച്ചവരുടെ എണ്ണം 25 ശതമാനം കടന്നു. ഒരു വാക്സിൻ സീകരിച്ചവരുടെ എണ്ണം 43.5 ശതമാനത്തിലും എത്തി. 18ന് മുകളിൽ രാജ്യത്ത് 94 േകാടി പേരുണ്ടെന്നാണ് കണക്കാക്കുന്നത്.
ആദ്യ ഡോസ് 100 ശതമാനം പൂർത്തിയാക്കിയ ഹിമാചൽപ്രദേശ് തന്നെയാണ് രണ്ട് ഡോസ് നൽകിയവരുടെ എണ്ണത്തിലും മുന്നിൽ. 48.3 ശതമാനം. രണ്ടാമതുള്ള കേരളം 92.1 ശതമാനം പേർക്ക് ആദ്യ ഡോസും 40.3 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഉത്തരാഖണ്ഡിൽ 38.2 ശതമാനവും ഗുജറാത്തിൽ 38.1 ശതമാനവും ഡൽഹിയിൽ 37.4 ശതമാനവും പേർക്ക് രണ്ടു ഡോസ് വാക്സിൻ ലഭിച്ചു. ഉത്തർപ്രദേശ് ആണ് (13.6 ശതമാനം) രണ്ട് ഡോസ് നൽകിയവരിൽ ഏറ്റവും പിന്നിൽ. ബിഹാറിൽ 14.5 ശതമാനവും ഝാർഖണ്ഡിൽ 16.2 ശതമാനം പേർക്കുമാണ് രണ്ടു ഡോസ് വാക്സിൻ ലഭിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.