ഒരുകോടി രൂപ വിലവരുന്ന ഐഫോണുകൾ പിടികൂടി

ന്യൂഡൽഹി: ഒരുകോടി രൂപ വിലവരുന്ന ഐഫോണുകൾ ഡൽഹി വിമാനത്താവളത്തിൽ വെച്ച്​ കസ്റ്റംസ്​ പിടികൂടി. വെള്ളിയാഴ്ച വിമാനത്താവളത്തിന്‍റെ പുതിയ കൊറിയർ ടെർമിനലിൽ വെച്ചാണ്​ 90 ഫോണുകൾ പിടിച്ചെടുത്തത്​.

തുണിത്തരങ്ങൾ എന്ന രീതിയിലാണ്​ ദുബൈയിൽ നിന്നും ഫോണുകൾ കടത്തിയതെന്ന്​ എയർ കാർഗോ കസ്റ്റംസ്​ എക്​സ്​പോർട്ട്​ കമീഷണറേറ്റ്​ അറിയിച്ചു. എക്​സ്​റേ സ്​കാനിങ്​ വിഭാഗം നടത്തിയ പരിശോധനയിലാണ് 90 ഐ ഫോൺ 12 പ്രോ മോഡ​ല​ുകൾ പിടികൂടാനായത്​.

Tags:    
News Summary - one rupees Crore worth Apple i Phones seized at Delhi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.