ന്യൂഡൽഹി: െഎ.ആർ.സി.ടി.സിയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വ്യാജ സോഫ്റ്റ്വെയറുകളുടെ സഹായേത്താടെ കൃത്രിമം നടത്തി തത്കാൽ ബുക്ക് ചെയ്യുന്നത് നിരീക്ഷിക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി.ബി.െഎ.
‘നിയോ’ എന്ന വ്യാജ സോഫ്റ്റ്വെയർ തയാറാക്കിയ അജയ് ഗാർഗിനെതിരായ അന്വേഷണത്തിനിടെ ഇത്തരം നിരവധി സോഫ്റ്റ്വെയറുകൾ വിപണിയിൽ ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. റെയിൽവേ ടിക്കറ്റ് സംവിധാനത്തിൽ കടന്ന് ബുക്കിങ് നടപടി വേഗത്തിലാക്കാനും ഒരേസമയം ഒന്നിൽ കൂടുതൽ ടിക്കറ്റ് ലഭ്യമാക്കാനും ഇൗ സോഫ്റ്റ്വെയറുകൾ സഹായിക്കുന്നു.
ഇവിടെ ‘ഒാേട്ടാ ഫിൽ’ സംവിധാനമാണ് ഉപയോഗിക്കുന്നത്. പരിമിത സമയത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളതുകൊണ്ട് ഫോറം പൂരിപ്പിക്കൽ അടക്കം നടപടികൾ ലഘൂകരിക്കാനാണ് ഒാേട്ടാ ഫിൽ പ്രയോജനപ്പെടുത്തുന്നത്. ഇത്തരം സോഫ്റ്റ്വെയറുകൾ പി.എൻ.ആർ (പാസഞ്ചർ നെയിം റെക്കോഡ്) നമ്പർ നൽകൽ പ്രക്രിയ വേഗത്തിലാക്കുകയും കാപ്ച സംവിധാനം മറികടന്ന് ഒരേസമയം വ്യത്യസ്ത െഎ.ഡികളിൽ പ്രവേശിച്ച് കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായിക്കുന്നു. ഇത്തരം സോഫ്റ്റ്വെയറുകളുടെ ഉപയോഗം െഎ.ആർ.സി.ടി.സി ചട്ടങ്ങൾക്കും റെയിൽവേ നിയമങ്ങൾക്കും എതിരാണെന്ന് സി.ബി.െഎ വക്താവ് അഭിഷേക് ദയാൽ പറഞ്ഞു. ഇൗ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ബുക്കിങ് ഏജൻറുമാർ വൻ തട്ടിപ്പാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.