മുംബൈ: ഗോവ കാണാന്‍ ഇനി അച്ചടക്കമുള്ള സഞ്ചാരികള്‍ മാത്രം വന്നാല്‍ മതിയെന്ന് ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗവങ്കര്‍. ഗോവന്‍ സംസ്കാരത്തെയും പ്രകൃതിയെയും അതിന്‍െറ ആത്മവിനെയും പരിപാലിക്കുന്ന അച്ചടക്കമുള്ള നല്ലവരായ ടൂറിസ്റ്റുകള്‍ക്ക് മാത്രമെ സ്വാഗതമരുളു. ലോകമാകെ ഖ്യാതി നേടിയ നാടാണ് ഗോവ. അതിനാല്‍ ഞങ്ങളുടെ സംസ്കാരവും പ്രകൃതിയും കാണാനാണ് ആളുകള്‍ വരുന്നത്.
മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരോട് പൊറുക്കാനാകില്ല-മന്ത്രി പറഞ്ഞു. പരസ്യമായി മദ്യപിക്കുകയും മദ്യ കുപ്പികളുംമറ്റും പൊതു സ്ഥലങ്ങളില്‍ ഇടുകയും ചെയ്യുന്നവര്‍ക്ക് 2,500 രൂപ പിഴ ചുമത്താന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആഗസ്ത് 15 മുതല്‍ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രഖ്യാപിച്ചത്. പിഴ തുക കുറഞ്ഞുപോയെന്നും വലിയ തുക ഈടാക്കണമെന്നും നിയമസഭയില്‍ ആവശ്യപ്പടുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.