യു.പി സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് അര ഗ്ലാസ് വെള്ളം മാത്രം

ലക്നൗ: യു.പി സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് കുടിക്കാനായി നൽകുക അര ഗ്ലാസ് വെള്ളം മാത്രം. കൂടുതൽ വേണമെങ്കിൽ വീ ണ്ടും ലഭിക്കും. വെള്ളം പാഴാക്കുന്നത് തടയാനാണ് യു.പി സർക്കാർ ഇത്തരമൊരു അസാധാരണ ഉത്തരവിറക്കിയത്.

നിയമസഭ സ്പീക്കർ ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ചീഫ് സെക്രട്ടറി പ്രദീപ് ഡൂബേ വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു. വെള്ളം പകുതിയിലേറെയും കുടിക്കാതെ പാഴാക്കുന്നത് പതിവാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Only Half-Filled Glass UP Government's Unique Move To Save Water -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.