Representative Image

ഗർഭപാത്രവും സെമിത്തേരിയും മാത്രമാണ്​ സുരക്ഷിതമായ സ്​ഥലം; കുറിപ്പെഴുതിവെച്ച്​ 11ാം ക്ലാസുകാരി ആത്മഹത്യ ചെയ്​തു

ചെന്നൈ: തമിഴ്​നാട്ടിൽ ലൈംഗികാക്രമണം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്​തു. ചെന്നൈ സ്​കൂളിലെ 11ാം ക്ലാസുകാരിയാണ്​ ആത്മഹത്യക്കുറിപ്പ്​ എഴുതിവെച്ചശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്​. ചെന്നൈ മങ്കാട്​ കഴിഞ്ഞയാഴ്​ചയാണ്​ സംഭവം.

ശനിയാഴ്ച പെൺകുട്ടിയുടെ മുറിയിൽനിന്ന്​ ആത്മഹത്യക്കുറിപ്പ്​ കണ്ടെടുത്തു. പെൺകുട്ടി നേരിട്ട ലൈംഗികാ​തിക്രമത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും കത്തിൽ വിവരിച്ചിരുന്നു. സമൂഹത്തിൽ പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന്​ ആൺമക്കളെ പഠിപ്പിക്കണമെന്ന്​ മാതാപിതാക്കളോട്​ അഭ്യർഥിച്ചുകൊണ്ടാണ്​ കത്തിന്‍റെ തുടക്കം.

'പെൺകു​ട്ടിക​െള എങ്ങനെ ബഹുമാനിക്കണമെന്ന്​ മാതാപിതാക്കൾ ആൺമക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്​. അമ്മയുടെ ഗർഭപാത്രവും സെമിത്തേരിയും മാത്രമാണ്​ സുരക്ഷിതമായ സ്​ഥലം' -കുറിപ്പിൽ പറയുന്നു.

പെൺകുട്ടി നേരത്തേ പഠിച്ചിരുന്ന സ്​കൂളിൽ ആരോ സ്​ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. എന്നാൽ സ്​കൂൾ മാറിയതിന്​ ശേഷവും അയാൾ പെൺകുട്ടിയെ നിരന്തരം ഉപ​​ദ്രവിക്കുകയായിരുന്നുവെന്നാണ്​ വിവരം.

മാനസിക വിഷമത്തെ തുടർന്ന്​ പഠിക്കാൻ സാധിച്ചിരുന്ന​ില്ലെന്ന്​ പെൺകുട്ടിയുടെ കത്തിൽ പറയുന്നു. രാത്രി​യിലെ പേടിസ്വപ്​നങ്ങളെക്കുറിച്ചും ഉറക്കമില്ലായ്​മയെക്കുറിച്ചും പെൺകുട്ടി വിവരിച്ചിരുന്നു. കേസ്​ അ​േന്വഷിക്കാൻ നാലംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Only mothers womb and cemetery are safe Tamil Nadu minor suicide note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.