ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ തുറന്നെതിർക്കുന്ന ഒരേ ഒരു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. എന്നാൽ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ ലേബർപാർട്ടി നേതാവായ ജെർമി കോർബിൻ, ചിന്തകൻ താരീഖ് അലി എന്നിവരുമായി നടത്തിയ വിർച്വൽ ചർച്ചക്കിടെയാണ് അരുന്ധതി റോയ് അഭിപ്രായം പ്രകടിപ്പിച്ചത്്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണുളളത്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറക്കുന്നതിനായി മോദി സര്‍ക്കാര്‍ വര്‍ഗീയ പശ്ചാത്തലം സൃഷ്ടിക്കുകയാണെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.
ഹിന്ദു ദേശീയത ഉയർത്തിയും മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ചും അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. ഇന്ത്യയിലെ മധ്യവര്‍ഗവും മാധ്യമ പ്രവര്‍ത്തകരും മഹാനായി സൃഷ്ടിക്കുന്നത് കൊണ്ട് അവിടെ മോദിക്ക് എന്തും വില്‍ക്കാനാവും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വരെ വില്‍ക്കാൻ മോദിക്കാകും.
വ്യവസായികള്‍ക്കും മാധ്യമങ്ങള്‍ക്കുമിടയില്‍ ഭയം നിലനില്‍ക്കുന്നു. കേന്ദ്ര സർക്കാർ ദേശീയ വിഭവങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ മികച്ച രീതിയിൽ കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യുന്നുണ്ടെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.