ന്യൂഡൽഹി: ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യത ഹരജികൾ തീർപ്പാക്കുന്നതിന് നിയമനിർമാണത്തിനുള്ള അധികാരം പാർലമെൻറിന് ആണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ എ. എസ്. ബോപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിെൻറതാണ് പരാമർശം. പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന സമിതി അംഗം റാണാജിത് മുഖർജി സമർപ്പിച്ച ഹരജി കേൾക്കുകയായിരുന്നു സുപ്രീംകോടതി.
അയോഗ്യത ഹരജികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാണാജിത് മുഖർജി സുപ്രീംകോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ അഭിഷേക് ജെബരാജ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ പരിഗണനകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സ്പീക്കറുടെ പങ്ക് നിർണായകമാണെന്നും സുപ്രീംകോടതി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.