മൂടൽമഞ്ഞ്​: ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന്​ ഡൽഹി ഇന്തിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. റൺവേയിലെ ദൃശ്യപരിധി കുറഞ്ഞതിനാൽ വിമാനങ്ങൾക്ക്​ പറന്നുയരാനോ ലാൻഡ്​ ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്​.
മോശം കാലാവസ്ഥ റോഡ്​ ഗതാഗത​ത്തെയും ബാധിച്ചു. ഡൽഹിയിൽ നിന്നുമുള്ള ചില ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്​. 

ഡൽഹിയിൽ ശനിയാഴ്​ച രാത്രി 7.2 ഡിഗ്രി സെൽഷ്യസ്​ താപനിലയാണ്​ രേഖപ്പെടുത്തിയത്​.  വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

Tags:    
News Summary - Operations At Delhi Airport Put On Hold Due To Low Visibility- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.