ന്യൂഡൽഹി: ബജറ്റ് ചർച്ചക്ക് മറുപടി പറയുേമ്പാൾ അധ്യാപികയുടെ സ്വരത്തിൽ ധനമന്ത് രി നിർമല സീതാരാമൻ. കാര്യം പറഞ്ഞാൽ മതി, എം.പിമാരെ മന്ത്രി പഠിപ്പിക്കാൻ വരേണ്ടെന്ന് പ് രതിപക്ഷം. നിർമല സീതാരാമെൻറ പരാമർശം ലോക്സഭയിൽ ഏറെനേരം പ്രതിപക്ഷ പ്രതിഷേധത് തിന് കാരണമാക്കി.
‘‘ചില നേരം ഒരു ക്ലാസിലെ കുട്ടികളോടെന്ന പോലെ എനിക്ക് സംസാരിക ്കേണ്ടി വരുന്നുണ്ട്. അങ്ങനെ പറഞ്ഞിട്ടും കാര്യം മനസ്സിലാവുന്നില്ലെങ്കിൽ, അങ്ങനെയുള്ളവർ 36ാം നമ്പർ റൂമിൽ (പാർലമെൻറിലെ ധനമന്ത്രിയുടെ മുറി) എത്തിയാൽ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും’’ -നിർമല സീതാരാമൻ പറഞ്ഞു.
ലോക്സഭയെ ധനമന്ത്രി ക്ലാസ് മുറിയാക്കി മാറ്റേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ അംഗങ്ങൾ, ധനമന്ത്രിയുടെ ധിക്കാരപരമായ മറുപടി സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കർ ഒാം ബിർളയോട് ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് അനാവശ്യ പരാമർശങ്ങൾ നീക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകിയതോടെയാണ് പ്രതിപക്ഷം അടങ്ങിയത്.
തൃണമൂൽ കോൺഗ്രസിലെ പ്രഫ. സൗഗത റോയിയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത്. പ്രഫസർ എന്ന് സൗഗത റോയിയെ പലവട്ടം അഭിസംബോധന ചെയ്തുകൊണ്ട് നിർമല കർക്കശ സ്വരത്തിൽ നേരത്തെ സംസാരിക്കുകയും ചെയ്തിരുന്നു. ബജറ്റ് ചർച്ച കേൾക്കാൻ ഒരു ഘട്ടത്തിൽ ധനമന്ത്രി സഭയിൽ ഇല്ലാതിരുന്നത് സൗഗത റോയി എടുത്തു പറഞ്ഞതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.